Short Vartha - Malayalam News

ബ്രിട്ടണെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമിയില്‍

പാരീസ് ഒളിമ്പിക്സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടണെതിരെ ഇന്ത്യക്ക് ജയം. ഇതോടെ ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമിയിലെത്തി. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയിച്ചത്. ഷൂട്ടൗട്ടില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ മികച്ച സേവുകളാണ് ഇന്ത്യയ്ക്ക് 4-2ന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ, രാജ്കുമാര്‍ പാല്‍ എന്നിവരാണ് ഷൂഷൗട്ടില്‍ ലക്ഷ്യം കണ്ടത്.