Short Vartha - Malayalam News

ഒളിമ്പിക്‌സ് ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

പാരിസ് ഒളിമ്പിക്‌സ് ഹോക്കി സെമിയില്‍ ജര്‍മനിയോട് പൊരുതി തോറ്റ് ഇന്ത്യന്‍ പുരുഷ ടീം. ഇന്ത്യയെ 3-2ന് മറികടന്നാണ് ജര്‍മനി ഫൈനലിലെത്തിയത്. നെതര്‍ലന്‍ഡ്സാണ് ഫൈനലില്‍ ജര്‍മനിയുടെ എതിരാളികള്‍. അതേസമയം ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം. ഇതിനായി ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്പെയിനെ നേരിടും.