നീരജ് ചോപ്രയ്ക്ക് പരിക്ക്; പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്തേക്കില്ല
അടുത്തിടെ ഇന്ത്യയില്‍ നടന്ന ഫെഡറേഷന് കപ്പില്‍ മത്സരിച്ച ചോപ്രയ്ക്ക് അഡക്റ്റര്‍ മസിലിന് പരിക്കേറ്റിരുന്നു. പരിശീലനത്തിനിടെയുണ്ടായ പരിക്ക് കാരണം നീരജിന് ഓസ്ട്രാവയില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. പാരീസ് ഒളിമ്പിക്സ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പരിക്കേറ്റിരിക്കുന്നത്.
Related News
ലോസാന്‍ ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം
സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയത്. അവസാന ശ്രമത്തില്‍ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. പാരീസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഗ്രനേഡയുടെ ആന്ഡേഴ്സ്ണ് പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം സ്വന്തമാക്കി.
പാരീസ് ഒളിമ്പിക്സ്: നീരജ് ചോപ്രയ്ക്ക് വെള്ളി
പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. നീരജ് രണ്ടാം ശ്രമത്തിൽ എറിഞ്ഞ 89.45 മീറ്ററാണ് വെള്ളിയിൽ എത്തിച്ചത്. പാക്ക് താരം അർഷാദ് നദീമാണ് 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക്സ് റെക്കോർഡോടെ സ്വർണ മെഡൽ നേടിയത്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ച താരമാണ് നീരജ്.
പാരീസ് ഒളിംപിക്സ്: ഒന്നാമനായി ഫൈനലില്‍ പ്രവേശിച്ച് നീരജ് ചോപ്ര
ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ ആദ്യ ത്രോയില്‍ തന്നെ ഫൈനലിലേക്ക് കടന്നു. ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് യോഗ്യതാ പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഗ്രനാഡയുടെ അന്റേഴ്സന് പീറ്റേഴ്സന് 88.63 മീറ്റര്‍ എറിഞ്ഞ് രണ്ടാമനായും ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ 87.76 മീറ്റര്‍ പിന്നിട്ട് മൂന്നാമനായും ഫൈനലില്‍ കയറി. അതേസമയം ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ കിഷോര്‍ ജനയ്ക്ക് ഫൈനല്‍ യോഗ്യത നേടാനായില്ല.
2023 ലെ പുരുഷ ലോക അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിനുള്ള ഫൈനലിസ്റ്റുകളിൽ നീരജ് ചോപ്രയും
2023 ലെ പുരുഷ ലോക അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിനുള്ള അഞ്ച് ഫൈനലിസ്റ്റുകളിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇടം നേടി. ഡിസംബർ 11 നാണ് വിജയിയെ പ്രഖ്യാപിക്കുക.