Short Vartha - Malayalam News

ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്ക: ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ ആഭ്യന്തരയുദ്ധത്തിന് കാരണക്കാർ അമേരിക്കയാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. ബംഗാൾ ഉൾക്കടലിൻ്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറാത്തതിനാലാണ് തനിക്ക് അധികാരത്തിൽ നിന്ന് പുറത്താകേണ്ടി വന്നതെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അമേരിക്കയ്ക്ക് വിട്ടുകൊടുത്തിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നുവെന്നും തന്‍റെ രാജ്യത്ത് ശവക്കൂമ്പാരം കാണാതിരിക്കാനാണ് രാജിവെച്ചതെന്നും ഹസീന പറഞ്ഞു. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്.