Short Vartha - Malayalam News

ബംഗ്ലാദേശിൽ മതപരവും രാഷ്ട്രീയവുമായ വിവേചനം ഉണ്ടാകില്ലെന്ന് മുഹമ്മദ് യൂനുസ്

ബംഗ്ലാദേശ് പൗരന്മാരോട് അവരുടെ മതത്തിൻ്റെയോ, രാഷ്ട്രീയത്തിൻ്റെയോ, വിശ്വാസത്തിൻ്റെയോ അടിസ്ഥാനത്തിൽ വിവേചനം കാണിക്കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു. ശ്രീകൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള ദേശീയ അവധിക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളും, ഗോത്രങ്ങളും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും പുതിയ ബംഗ്ലാദേശിൽ തുല്യാവകാശമുള്ള പൗരന്മാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങളും പ്രവർത്തിക്കണമെന്നും യൂനുസ് കൂട്ടിച്ചേർത്തു.