Short Vartha - Malayalam News

ബംഗ്ലാദേശ് കലാപം; വിമോചന സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ തകര്‍ത്തു

ബംഗ്ലാദേശിലെ ഷഹീദ് മെമ്മോറിയല്‍ കോംപ്ലക്സില്‍ സ്ഥാപിച്ച പ്രതിമയാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. 1971ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ കീഴടങ്ങുകയും അതുവഴി ബംഗ്ലാദേശ് വിമോചനയുദ്ധവും ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും അവസാനിപ്പിച്ചതിനെ അനുസ്മരിച്ച് സ്ഥാപിച്ച പ്രതിമയാണ് നശിപ്പിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ചില പ്രക്ഷോഭകരുടെ അജണ്ട വ്യക്തമാക്കുന്നവയാണ്. രാജ്യത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും തരൂര്‍ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസിനോട് അഭ്യര്‍ത്ഥിച്ചു.