Short Vartha - Malayalam News

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിരിഞ്ഞുപോകാന്‍ തയ്യാറാകാത്ത പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് പുറത്ത് എംജി റോഡില്‍ ഇരുന്നു പ്രതിക്ഷേധിക്കുകയാണ്. പ്രദേശത്തെ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.