Short Vartha - Malayalam News

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇ.പി. ജയരാജന്‍

ഡല്‍ഹി കേരള ഹൗസില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇ.പി. ജയരാജന്റെയും കൂടിക്കാഴ്ച്ച. CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കാനാണ് ഇരുവരും ഇന്നലെ ഡല്‍ഹിയിലെത്തിയത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എല്ലാം മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വെയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു കൂടിക്കാഴ്ചയെ കുറിച്ച് ഇപിയുടെ പ്രതികരണം. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയാം. ഇപ്പോള്‍ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.