Short Vartha - Malayalam News

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ BJP തയ്യാറല്ല എന്നുവേണം ഇതില്‍ നിന്നു മനസിലാക്കാന്‍. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തകര്‍ക്കാനായാണ് 'ഒറ്റ തെരഞ്ഞെടുപ്പ്' മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.