ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
രാംനാഥ് കോവിന്ദ് കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനുള്ള ബില്‍ കൊണ്ടുവരാനാണ് തീരുമാനം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് പഠിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വര്‍ഷം മാര്‍ച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Related News
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ജനാധിപത്യത്തില്‍ അപ്രായോഗികം: ഖാര്‍ഗെ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശം പ്രായോഗികമല്ലെന്നും ജനാധിപത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഞങ്ങള്‍ ഇതിനൊപ്പം നില്ക്കുന്നില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നമ്മുടെ ജനാധിപത്യം നിലനില്ക്കണമെങ്കില് ആവശ്യാനുസരണം തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ BJP തയ്യാറല്ല എന്നുവേണം ഇതില്‍ നിന്നു മനസിലാക്കാന്‍. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തകര്‍ക്കാനായാണ് 'ഒറ്റ തെരഞ്ഞെടുപ്പ്' മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തുടനീളം ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതിനെയാണ് ഈ ആശയം സൂചിപ്പിക്കുന്നത്. അമിത് ഷാ, ഗുലാം നബി ആസാദ്, എന്‍.കെ സിംഗ്, സുഭാഷ് കശ്യപ്, ഹരീഷ് സാല്‍വെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
AAPയുമായും RPIയുമായും കൂടിയാലോചന നടത്തി വണ്‍ നേഷന്‍ വണ്‍ ഇലക്ഷന് കമ്മിറ്റി
ഉന്നതതല സമിതിയുടെ ചെയര്മാന് രാം നാഥ് കോവിന്ദ്, ഡോ. എന്‍.കെ സിംഗ്, സഞ്ജയ് കോത്താരി എന്നിവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ-അതാവാലെ, AAP എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയത്. RPI പ്രസിഡന്റ് രാംദാസ് അതാവാലെ രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ചു. AAP നേതാക്കളായ പങ്കജ് കുമാര്‍ ഗുപ്തയുമായും ജാസ്മിന് ഷായുമായും കമ്മിറ്റി ചര്‍ച്ച നടത്തി.