Short Vartha - Malayalam News

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തുടനീളം ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതിനെയാണ് ഈ ആശയം സൂചിപ്പിക്കുന്നത്. അമിത് ഷാ, ഗുലാം നബി ആസാദ്, എന്‍.കെ സിംഗ്, സുഭാഷ് കശ്യപ്, ഹരീഷ് സാല്‍വെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.