AAPയുമായും RPIയുമായും കൂടിയാലോചന നടത്തി വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍ കമ്മിറ്റി

ഉന്നതതല സമിതിയുടെ ചെയര്‍മാന്‍ രാം നാഥ് കോവിന്ദ്, ഡോ. എന്‍.കെ സിംഗ്, സഞ്ജയ് കോത്താരി എന്നിവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ-അതാവാലെ, AAP എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയത്. RPI പ്രസിഡന്റ് രാംദാസ് അതാവാലെ രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ചു. AAP നേതാക്കളായ പങ്കജ് കുമാര്‍ ഗുപ്തയുമായും ജാസ്മിന്‍ ഷായുമായും കമ്മിറ്റി ചര്‍ച്ച നടത്തി.