ഇൻഫിനിക്സ് സിറോ ഫ്ലിപ്പ് ലോഞ്ച് ചെയ്തു

ഇൻഫിനിക്സ് തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന നിലയിൽ ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമെൻസിറ്റി 8020 പ്രൊസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള XOS 14.5 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. OIS പിന്തുണയുള്ള 50MP പ്രൈമറി സെൻസറും 50MP അൾട്രാ വൈഡ് ഷൂട്ടറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറയും, 50MP സെൽഫി ക്യാമറമാണ് ഫോണിന് നൽകിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റും 1400 nits പീക്ക് ​ബ്രൈറ്റ്നസുമുള്ള 6.9 ഇഞ്ച് FHD+ LTPO AMOLED പ്രൈമറി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

വിവോ V40 ലൈറ്റ് 5G, വിവോ V40 ലൈറ്റ് 4G ലോഞ്ച് ചെയ്തു

വിവോ V40 ലൈറ്റ് 5G, വിവോ V40 ലൈറ്റ് 4G എന്നിവ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു. 5G വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC ചിപ്സെറ്റും, 4G വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 685 ചിപ്‌സെറ്റുമാണ് നൽകിയിരിക്കുന്നത്. വിവോ V40 ലൈറ്റ് 5G 8GB + 256GB, 12GB + 512GB സ്റ്റോറേജ് ഓപ്‌ഷനിലും, വിവോ V40 ലൈറ്റ് 4G 8GB + 128GB, 8GB + 256GB സ്റ്റോറേജ് ഓപ്‌ഷനിലുമാണ് എത്തുന്നത്. ഇരു ഫോണുകളിലും 50MP ഡ്യുവൽ റിയർ ക്യാമറയും, 32MP സെൽഫി ക്യാമറയുമാണ് നൽകിയിട്ടുള്ളത്.

അഡ്വാന്‍സ് വോയ്സ് മോഡ് അവതരിപ്പിച്ച് ചാറ്റ് GPT

ചാറ്റ് GPTയില്‍ കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള അഡ്വാന്‍സ് വോയ്സ് മോഡാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ ചാറ്റ് GPT പ്ലസ്, ടീംസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. എന്റര്‍പ്രൈസ് എഡ്യു ഉപഭോക്താക്കള്‍ക്ക് അടുത്തയാഴ്ചയോടെ ഈ ഫീച്ചര്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിവോ V40e ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോ V40, V40 പ്രോ എന്നീ ഫോണുകളുടെ ശ്രേണിയിലേക്കാണ് വിവോ V40e അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 7300 ചിപ്‌സെറ്റ്, 6.77 ഇഞ്ച് ഫുള്‍ എച്ച്ഡി+ 3D കര്‍വ്ഡ് അമോലെഡ് സ്‌ക്രീന്‍, 80W ചാര്‍ജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററി, 50-മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഫോണിന്റെ 8GB +128GB വേരിയന്റിന് 28,999 രൂപയും 8GB+ 256GB വേരിയന്റിന് 30,999 രൂപയുമാണ് വില. ഒക്ടോബര്‍ 2 മുതല്‍ ഉപയോക്താക്കള്‍ക്ക് ഈ ഫോണ്‍ വാങ്ങാനാകും.

സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിന് AI അധിഷ്ഠിത സംവിധാനവുമായി എയര്‍ടെല്‍

സ്പാം കോളുകളും സന്ദേശങ്ങളും വന്നാല്‍ ഉടന്‍ അലര്‍ട്ട് നല്‍കുന്ന തരത്തില്‍ AI അധിഷ്ഠിത സാങ്കേതികവിദ്യ നെറ്റ്‌വര്‍ക്കില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തനം ആരംഭിക്കും. ഇത് കോളുകള്‍ 2 മില്ലിസെക്കന്‍ഡില്‍ വിശകലനം ചെയ്യുകയും ഉപയോക്താക്കളെ അലര്‍ട്ട് ചെയ്യുകയും ചെയ്യുമെന്ന് മാനേജിങ് ഡയറക്ടറും CEOയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

ടെക്നോ പോപ് 9 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ടെക്നോയുടെ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണായ ടെക്നോ പോപ് 9 5G ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം രാജ്യത്ത് അവതരിപ്പിച്ച ടെക്നോ പോപ് 8 ൻ്റെ പിൻഗാമിയാണ് പുതിയ സ്മാർട്ട്ഫോണെത്തുന്നത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്തേക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഡൈനാമിക് പോർട്ട് ഫീച്ചറുള്ള 6.6 ഇഞ്ച് ഡോട്ട് ഇൻ HD+ LCD ഡിസ്പ്ലേ, 18W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, 48MP ഡ്യുവൽ റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ. 4GB + 64GB സ്റ്റോറേജ് ഓപ്‌ഷന് 9,499 രൂപയും, 4GB + 128GB സ്റ്റോറേജ് ഓപ്‌ഷന് 9,999 രൂപയുമാണ് വില.

സാംസങ് ഗാലക്‌സി M55s 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സാംസങ് ഗാലക്‌സി M55 ന്റെ പിൻഗാമിയായി സാംസങ് ഗാലക്‌സി M55s 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷമാണ് ഗാലക്‌സി M55 വിപണിയിലെത്തിയത്. വലിയ രീതിയിൽ ഉള്ള അപ്‌ഗ്രേഡുകൾ പുതിയ സ്മാർട്ട്ഫോണായ M55s 5G യിലില്ല. 8GB + 128GB സ്റ്റോറേജ് ഓപ്‌ഷനുള്ള അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില. 8GB + 256GB, 12GB + 256GB സ്റ്റോറേജ് ഓപ്‌ഷനുകളിലും സ്മാർട്ട്ഫോൺ ലഭ്യമാണ്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗണ് 7 Gen 1 അഡ്രിനോ 644 GPU ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയും, OIS പിന്തുണയുള്ള 50MP ട്രിപ്പിൾ റിയർ ക്യാമറയുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഫോള്‍ഡബില്‍ മോട്ടോറോള റേസര്‍ 50 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

മോട്ടോ AI എന്നറിയപ്പെടുന്ന മോട്ടോറോളയുടെ AI അധിഷ്ഠിത ഫീച്ചറുകളോടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. 8 GB റാം + 256 GB റാം സ്റ്റോറേജ് വേരിയന്റുകള്‍ ലഭ്യമാണ്. സ്പ്രിറ്റ്സ് ഓറഞ്ച്, സാന്‍ഡ് ബീച്ച് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളാണ് ഉള്ളത്. നിരവധി ലോഞ്ച് ഓഫറുകളോടെയാണ് ഇന്ത്യയിലെത്തുന്നത്. മോട്ടോറോള റേസര്‍ 50ന്റെ വില 64,999 രൂപയാണ്.

വിവോ V40e സെപ്റ്റംബർ 25ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

വിവോ V40, വിവോ V40 പ്രോ എന്നീ രണ്ട് സ്മാർട്ട്ഫോണുകൾക്ക് ശേഷം V40 സീരിസിൽ എത്തുന്ന പുതിയ സ്മാർട്ട്ഫോണായ വിവോ V40e സെപ്റ്റംബർ 25ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേ, 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററി, 50MP + 8MP ഡ്യുവൽ റിയർ ക്യാമറ, 50MP സെൽഫി ക്യാമറ തുടങ്ങിയവയാണ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. മീഡിയടെക് ഡൈമെൻസിറ്റി 7300 SoC ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഐഫോണ്‍ 16 സീരീസ് ഇന്ത്യന്‍ വിപണിയിലെത്തി

രാജ്യത്ത് ഐഫോണ്‍ 16 മോഡലുകളുടെ വില്‍പന ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് ആപ്പിള്‍ 16 സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ. വില്‍പ്പന ആരംഭിച്ചത് മുതല്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വില്‍പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.