ചേറ്റുവപ്പുഴയോരത്തെ സംരക്ഷിത വനഭൂമിയാക്കി; കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ വീടുകള്‍

തൃശൂരിലെ മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൊന്നായ പെരിങ്ങാട് പുഴ കടലിനോട് ചേരുന്ന സ്ഥലത്ത് കെട്ടിക്കിടക്കുന്ന വെള്ളമുള്ള 234 ഏക്കറാണ് സംരക്ഷിത വനഭൂമിയാക്കിയത്. പുഴയോരത്ത് ഒന്നര ഏക്കറില്‍ കണ്ടല്‍ക്കാടുണ്ടെന്ന കാരണത്താലാണ് തീരുമാനം. ബഫര്‍ സോണ്‍ പ്രഖ്യാപിക്കുന്നതോടെ കുടിയൊഴിയേണ്ടി വരുമെന്ന ഭീതിയിലാണ് നൂറുകണക്കിന് വീട്ടുകാര്‍.

പശ്ചിമഘട്ടത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍; പഠനത്തിനൊരുങ്ങി ജനകീയ ശാസ്ത്രസംഘം

പശ്ചിമഘട്ടസംരക്ഷണ ജനകീയ സമിതിയും പരിസ്ഥിതി-സാമൂഹിക വിഷയങ്ങള്‍ പഠനവിധേയമാക്കുന്ന തൃശ്ശൂരിലെ ട്രാന്‍സിഷന്‍ സ്റ്റഡീസ് കേരളയുമാണ് പഠനത്തിനായി ശാസ്ത്രസംഘത്തെ നിയോഗിച്ചത്. പ്രകൃതിദുരന്ത പ്രദേശങ്ങളും അപകടസാധ്യതാ മുന്നറിയിപ്പുള്ള പ്രദേശങ്ങളും പഠന സംഘം സന്ദര്‍ശിക്കും. ദുരന്തങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലെ തയ്യാറെടുപ്പ്, ദുരന്തനിവാരണ പ്രവര്‍ത്തനം എന്നിവസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കും.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടി അസാമിലെ മൊയ്ദാംസ്

അസമിലെ അഹോം രാജവംശത്തിന്റെ ശവകുടീരങ്ങളായ മൊയ്ദാംസ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ 46ാമത് യോഗത്തിലാണ് ഈ പ്രഖ്യാപനം. ഇതോടെ ഇന്ത്യയിലെ 43ാമത്തെയും അസാമിലെ മൂന്നാമത്തേയും ലോക പൈതൃക കേന്ദ്രമായി മൊയ്ദാംസ് മാറി. അസമിലെ അഹോം രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വേണ്ടി നിര്‍മ്മിച്ച പരമ്പരാഗത ശ്മശാനങ്ങളാണ് മൊയ്ദാംസ്.

2024 അവസാനത്തോടെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാന്‍ ഒരുങ്ങി കെനിയ

ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് കെനിയന്‍ സര്‍ക്കാര്‍ പറയുന്നത്. കെനിയയില്‍ തീരപ്രദേശങ്ങളിലാണ് കാക്കകള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇത് പ്രാദേശിക പക്ഷിവര്‍ഗങ്ങള്‍ക്കും തീരപ്രദേശത്തെ ടൂറിസത്തിനും കൃഷിക്കും വെല്ലുവിളിയാകുകയാണ്. ഇതോടെയാണ് കെനിയന്‍ സര്‍ക്കാര്‍ കാക്കകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചത്.

കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റക്കുഞ്ഞ് കൂടി ചത്തു

ചീറ്റ പദ്ധതി ആരംഭിച്ച ശേഷം പതിനൊന്നാമത്തെ ചീറ്റയാണ് ചാകുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ജെമിനി എന്ന ചീറ്റയുടെ ഏകദേശം മൂന്ന് മാസം പ്രായമുണ്ടായിരുന്ന കുഞ്ഞാണ് ചത്തത്. ന്‌ലവില്‍ കുനോ ദേശീയോദ്യാനത്തില്‍ 26 ചീറ്റകളും 13 കുഞ്ഞുങ്ങളുമുണ്ട്. 2022-ലും 2023-ലുമായി 20 ചീറ്റപ്പുലികളെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് എത്തിച്ചത്.

നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് സസ്യശാസ്ത്രജ്ഞര്‍ പുതിയ കാശിതുമ്പ കണ്ടെത്തി

നെല്ലിയാമ്പതി മലനിരകളിലെ മിന്നാം പാറയില്‍ നിന്നാണ് സസ്യശാസ്ത്രജ്ഞരുടെ ഒരു സംഘം പുതിയ ഇനം കാശി തുമ്പ കണ്ടെത്തിയത്. ഇംപേഷിയന്‍സ് ജനുസ്സില്‍ നിന്നുള്ള ഈ സസ്യത്തിന് Impatiens minnamparensis എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വെള്ളയും പിങ്കും കലര്‍ന്ന പൂക്കളുണ്ടാകുന്ന ഈ തുമ്പ ചെടി നാല് മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ ഉയരത്തിലാകും വളരുക.

ഉഷ്ണതരംഗം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ നശിക്കുന്നുവെന്ന് പഠനം

ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റിന്റെ ഏറിയ പങ്കും കോറല്‍ ബ്ലീച്ചിങ്ങിന് വിധേയമായെന്നാണ് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമായത്. സമുദ്രജലത്തിലെ താപനിലയിലുണ്ടാവുന്ന വര്‍ധനവാണ് കോറല്‍ ബ്ലീച്ചിങ്ങിന് കാരണമാകുന്നത്. ചൂട് കാരണം പവിഴപ്പുറ്റുകള്‍ അവയ്ക്കുള്ളില്‍ വസിക്കുന്ന സൂസാന്തില്ലകളെന്ന ഭക്ഷണ നിര്‍മാതാക്കളായ സൂക്ഷ്മജീവികളെ പുറന്തള്ളുകയും ഇതോടെ നിറം നഷ്ടമാകുന്ന പവിഴപ്പുറ്റുകള്‍ നശിച്ചുപോവുകയും ചെയ്യുന്ന പ്രതിഭാസമാണിത്.

ഇന്ത്യന്‍ മഹാസമുദ്രം ചൂടാകുന്നുവെന്ന് പഠനം

പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ റോക്‌സി മാത്യു കോളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രവും ചുറ്റുമുള്ള രാജ്യങ്ങളും ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയിലാണെന്ന് പഠനത്തില്‍ പറയുന്നു. ചുഴലിക്കാറ്റുകള്‍ക്കും കനത്ത മഴയ്ക്കും സധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വാഗമണ്‍ മലനിരകളില്‍ നിന്ന് പുതിയ സസ്യം കണ്ടെത്തി മലയാളി ഗവേഷകര്‍

ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസ്സില്‍പ്പെട്ട സസ്യത്തിന് വാഗമണിന്റെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. 'ലിറ്റ്സിയ വാഗമണിക' എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം. വാഗമണ്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിത വനങ്ങളില്‍ മാത്രമാണ് ഈ സസ്യം കാണുന്നത്. ഈ ചെടിക്ക് കുറ്റിപ്പാണലിന് തുല്യമായ ഔഷധമൂല്യം ഉണ്ടോയെന്നത് പരിശോധിക്കുകയാണ് ഗവേഷകര്‍.

പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയായ നക്ഷത്രമത്സ്യങ്ങളെ കൊന്നൊടുക്കി ഓസ്‌ട്രേലിയ

'ക്രൗണ്‍ ഓഫ് തോണ്‍സ്' എന്ന നക്ഷത്ര മത്സ്യമാണ് വന്‍ തോതില്‍ പവിഴപ്പുറ്റുകളെ തിന്നുനശിപ്പിക്കുന്നത്. വലിപ്പമേറിയ സ്റ്റാര്‍ഫിഷായ ഇതിന് 80 സെന്റീമീറ്റര്‍ വ്യാസം വരുമെങ്കിലും ഇവയെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കണ്ടെത്താന്‍ ബുന്ധിമുട്ടാണ്. ആഗോളതാപനം മാത്രമല്ല ഈ നക്ഷത്ര മത്സ്യങ്ങളും പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവയെ കൊന്നൊടുക്കി ഗ്രേറ്റ് ബാരിയര്‍ റീഫിന് സംരക്ഷണമൊരുക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത്.