പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ റോക്‌സി മാത്യു കോളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രവും ചുറ്റുമുള്ള രാജ്യങ്ങളും ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയിലാണെന്ന് പഠനത്തില്‍ പറയുന്നു. ചുഴലിക്കാറ്റുകള്‍ക്കും കനത്ത മഴയ്ക്കും സധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.