ഇന്ന് സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ സ്വര്‍ണത്തിന്റെ വില 7100 രൂപയാണ്. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 56,480 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും റെക്കോര്‍ഡ് തകര്‍ത്ത് പുതിയ ഉയരത്തിലെത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ ഉയര്‍ന്ന് 7,060 രൂപയായി. പവന് 480 രൂപ വര്‍ധിച്ച് 56,480 രൂപയായി. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി പവന് 56,000 രൂപ കടന്നത്. ഈ മാസം ഇതുവരെ പവന് 3,120 രൂപ വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 45 രൂപ വര്‍ധിച്ച് 5,840 രൂപയിലെത്തി.
ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്സ് 85000 കടന്നു
ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. സെന്‍സെക്സ് ആദ്യമായി 85000 കടക്കുകയും നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് തിരിച്ചുകയറുകയായിരുന്നു. മെറ്റല്‍, എണ്ണ, പ്രകൃതിവാതക-ഊര്‍ജ്ജ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെയാണ് 56,000 രൂപയിലെത്തിയത്. ഗ്രാമിന് 20 രൂപ കൂടി 7000 രൂപയായി. അഞ്ചു
ദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്.
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 55,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6980 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് 2,480 രൂപയാണ് കൂടിയത്.
75 ശതമാനം ഉപയോക്താക്കളും UPI ഉപേക്ഷിക്കുമെന്ന് സര്‍വേ
സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ 75 ശതമാനം ഉപയോക്താക്കളും UPI ഉപേക്ഷിക്കുമെന്ന് സര്‍വെ. ഉപയോക്താക്കള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് എതിരാണെന്നാണ് ലോക്കല്‍ സര്‍ക്കിള്‍സിന്റെ സര്‍വേയില്‍ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം UPI ഉപയോക്താക്കള്‍ മാത്രമാണ് സേവനത്തിന് ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ വഹിക്കാന്‍ തയ്യാറായിട്ടുള്ളത്. 38 ശതമാനം ഉപയോക്താക്കളും തങ്ങളുടെ പേയ്‌മെന്റ് ഇടപാടുകളുടെ 50 ശതമാനത്തിലധികവും UPI വഴിയാണ് നടത്തുന്നത്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 55,680 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവര്‍ സ്വര്‍ണത്തിന് 55,680 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലെത്തി. മെയ് മാസം രേഖപ്പെടുത്തിയ 55,120 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം ആദ്യം 53,360 രൂപയായിരുന്ന സ്വര്‍ണവിലയാണ് പടിപടിയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ സ്വര്‍ണത്തിന് 440 രൂപയാണ് കുറഞ്ഞത്. ഇന്ന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6825 രൂപയാണ് വിപണി വില. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവില സെപ്റ്റംബര്‍ 17 മുതലാണ് ഇടിയാന്‍ തുടങ്ങിയത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചു
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത്. അര ശതമാനമാണ് കുറച്ചിരിക്കുന്നത്. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. കടം വാങ്ങുന്നതിനുള്ള ചെലവ് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
ഇന്ന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയുമായി. സെപ്റ്റംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 55040 രൂപ രേഖപ്പെടുത്തിയിരുന്നു. അന്ന് ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. ഇങ്ങനെ വില വര്‍ധിച്ചുകൊണ്ടിരുന്ന സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ദിവസം മുതലാണ് നേരിയ തോതില്‍ കുറയാന്‍ തുടങ്ങിയത്.