Short Vartha - Malayalam News

ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്സ് 85000 കടന്നു

ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. സെന്‍സെക്സ് ആദ്യമായി 85000 കടക്കുകയും നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് തിരിച്ചുകയറുകയായിരുന്നു. മെറ്റല്‍, എണ്ണ, പ്രകൃതിവാതക-ഊര്‍ജ്ജ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.