Short Vartha - Malayalam News

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണിയില്‍ ഇന്ന് കുതിപ്പ്

ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 339 പോയിന്റ് മുന്നേറി സെന്‍സെക്‌സ് 79,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നിരിക്കുകയാണ്. 24,000 എന്ന ലെവലിലേക്ക് എത്തി നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ഉണ്ടായത്. റിലയന്‍സ്, HDFC ബാങ്ക്, ICICI ബാങ്ക് എന്നിവയുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. മാരുതി, ടെക് മഹീന്ദ്ര, HCL ടെക്‌നോളജീസ്, L&T എന്നീ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.