Short Vartha - Malayalam News

തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 1000 പോയിന്റ് കുതിച്ചു

നിലവില്‍ 79000ന് മുകളിലാണ് സെന്‍സെക്സില്‍ ഇന്ന് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും ഇന്ന് സമാനമായ മുന്നേറ്റം ഉണ്ടായി. ഓട്ടോ, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികളെല്ലാം നേട്ടം ഉണ്ടാക്കി. ആഗോള വിപണി തിരിച്ചുവന്നതാണ് ഇന്ന് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ സെന്‍സെക്സ് 2000ത്തിലധികം പോയിന്റ് ഇടിഞ്ഞിരുന്നു. നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്ന് 15 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെ ഉണ്ടായത്.