Short Vartha - Malayalam News

ഓഹരി വിപണിയിൽ പുതിയ ചരിത്രം: സെൻസെക്സ് ആദ്യമായി 81,000ന് മുകളിൽ

സെൻസെക്‌സ് സർവകാല റെക്കോർഡിൽ. 626.91 പോയിൻ്റ് ഉയർന്ന് സെൻസെക്സ് 81,343 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. ഇതാദ്യമായാണ് സെൻസെക്സ് 81,000 പോയിൻ്റ് തൊടുന്നത്. നിഫ്റ്റി 187.85 പോയിൻ്റ് ഉയർന്ന് 24,800 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. IT ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.