Short Vartha - Malayalam News

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 80,000 തൊട്ടു

ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും സമാനമായ മുന്നേറ്റം നടത്തി. 174 പോയിന്റ് (0.72%) കുതിച്ച് 24,298ലാണ് വ്യാപാരം പുരോഗമിക്കുന്നത്. HDFC ബാങ്ക്, ആക്സിസ് ബാങ്ക്, ICICI ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം TCS, ടാറ്റ മോട്ടോഴ്സ്, മാരുതി സുസൂക്കി, അള്‍ട്രാ ടെക് സിമന്റ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.