Short Vartha - Malayalam News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

വ്യാപാരം ആരംഭിച്ചയുടനെ BSE സെന്‍സെക്‌സ് 1672.88 പോയിന്റ് താഴ്ന്ന് 79,309.07 ലും NSE നിഫ്റ്റി50 414.85 പോയിന്റ് താഴ്ന്ന് 24,302.85 ലും എത്തി. യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കു പോകുന്നുവെന്ന വാര്‍ത്തകളും മിഡില്‍ ഈസ്റ്റില്‍ ഇസ്രയേല്‍ - ഇറാന്‍ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയും രാജ്യാന്തര ഓഹരി വിപണിയില്‍ സ്വാധീനമുണ്ടാക്കിയതാണ് ഇന്ത്യന്‍ ഓഹരി വിപണികളിലും തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ 83.86 എന്ന സര്‍വകാല താഴ്ചയിലേക്കും രൂപ വീണു.