Short Vartha - Malayalam News

ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്സ് 400 പോയിന്റ് പിന്നിട്ടു

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 81,749 പോയിന്റിലേക്ക് മുന്നേറിയാണ് റെക്കോര്‍ഡിട്ടത്. നിഫ്റ്റിയും സമാനമായ മുന്നേറ്റം നടത്തി. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് അടുത്തു വരെ എത്തി. ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. NTBC, SBI, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക, ICICI ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടം കൈവരിച്ചത്.