Short Vartha - Malayalam News

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 1200 പോയിന്റിലധികം ഇടിഞ്ഞു

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സെന്‍സെക്സ് 80,000 എന്ന സൈക്കോളജിക്കല്‍ ലെവലില്‍ താഴെ എത്തി. 435 പോയിന്റിന്റെ ഇടിവ് നേരിട്ട് 24000 പോയിന്റ് എന്ന നിലവാരത്തിലാണ് നിഫ്റ്റി. ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതാണ് തിരിച്ചടിയായത്. ഓഹരിയുടേത് അടക്കം ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്താനാണ് ബജറ്റില്‍ നിര്‍ദേശിച്ചത്.