Short Vartha - Malayalam News

സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അമിത് ഷാ

ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് നടത്താന്‍ സാധിക്കാതെ പോയ സെന്‍സസ് കണക്കെടുപ്പ് ഓരോ കാരണങ്ങളാല്‍ നീട്ടിവെയ്ക്കുക ആയിരുന്നു. ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്ത വഖഫ് ഭേദഗതി ബില്‍ വരും ദിവസങ്ങളില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.