Short Vartha - Malayalam News

ജമ്മുകശ്മീര്‍ തീവ്രവാദ കേന്ദ്രത്തില്‍ നിന്ന് ടൂറിസ്റ്റ് കേന്ദ്രമായി മാറി: അമിത് ഷാ

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജമ്മുകശ്മീര്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രദേശം തീവ്രവാദ കേന്ദ്രം എന്നതില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ദ്വി ദിന സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലേക്ക് പോകവെയാണ് ഷായുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള BJPയുടെ പ്രകടന പത്രികയും അദ്ദേഹം പുറത്തിറക്കും.