Short Vartha - Malayalam News

2026 മാര്‍ച്ചോടെ നക്സലിസം തുടച്ചുനീക്കും: അമിത് ഷാ

നക്സലിസവും നക്സലിസം എന്ന ആശയവും രാജ്യത്ത് നിന്ന് പിഴുതെറിഞ്ഞ് സമാധാനം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ നാല് ജില്ലകളിലൊഴികെ രാജ്യത്ത് നക്സലിസം അവസാനിപ്പിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിജയിച്ചു. 2026 മാര്‍ച്ചിന് മുമ്പ് രാജ്യത്തെ നക്‌സലിസം അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകള്‍ അക്രമം അവസാനിപ്പണമെന്നും ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.