Short Vartha - Malayalam News

വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്; അഞ്ച് പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ട്രയല്‍ റണ്ണിനിടെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കാനിരുന്ന വന്ദേഭാരതിലാണ് കല്ലേറുണ്ടായത്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ട്രെയിനിന്റെ മൂന്ന് കോച്ചുകളുടെ ജനാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ റെയില്‍വെ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.