Short Vartha - Malayalam News

തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്

തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേയ്ക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയിലാണ് സംഭവമുണ്ടായത്.