Short Vartha - Malayalam News

തിക്കും തിരക്കും; വേണാട് എക്‌സ്പ്രസില്‍ 2 സ്ത്രീകള്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ ആളുകള്‍ക്ക് ദുരിതയാത്ര. തിരക്കു കാരണം ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന രണ്ട് സ്ത്രീകള്‍ കഴഞ്ഞു വീണു. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ഓണാവധി കഴിഞ്ഞതിനാല്‍ വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. ട്രെയിനിന്റെ സമയക്രമം മാറ്റിയതും വന്ദേഭാരതിനായി ട്രെയിന്‍ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കിയെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. യാത്രാ ദുരിതം മാറാന്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും എറണാകുളം വഴി മെമു സര്‍വീസ് ആരംഭിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.