Short Vartha - Malayalam News

എറണാകുളം – ഷൊര്‍ണൂര്‍ ലൈനില്‍ ‘കവച്’ സുരക്ഷാസംവിധാനം നടപ്പാക്കും

ഓട്ടോമാറ്റിക് സിഗ്നലിങ്ങിന് ഒപ്പമാണ് 'കവച്' സുരക്ഷാസംവിധാനവും നടപ്പാക്കുന്നത്. രണ്ട് തീവണ്ടികള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിയ്ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്. 67.99 കോടി രൂപ മതിപ്പ് ചെലവിലാണ് പദ്ധതി നടപ്പാക്കുക. 540 ദിവസമാണ് പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്. ഇതോടെ കേരളത്തില്‍ ആദ്യമായി കവച് സംവിധാനം നടപ്പിലാക്കുന്ന മേഖലയായി എറണാകുളം - ഷൊര്‍ണൂര്‍ ലൈന്‍ മാറും.