Short Vartha - Malayalam News

ഓണത്തിരക്ക്; ഇന്ന് മുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

ഓണം പ്രമാണിച്ച് എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിലായിരിക്കും ട്രെയിന്‍ ഓടുക. സെപ്റ്റംബര്‍ നാല്, ആറ് തീയതികളില്‍ എറണാകുളത്ത് നിന്നും അഞ്ച്, ഏഴ് തീയതികളില്‍ യെലഹങ്കയില്‍ നിന്ന് തിരികെയും സര്‍വീസ് നടത്തും. ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജങ്ഷനില്‍ നിന്നും പുറപ്പെടുന്ന എറണാകുളം-യെലഹങ്ക ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06101) തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ അടക്കമുള്ള സ്റ്റേഷന്‍ കടന്ന് രാത്രി 11 മണിയോടെ യെലഹന്‍ങ്കയിലെത്തും. പുലര്‍ച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുക.