Short Vartha - Malayalam News

ഓണക്കാലത്ത് വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി എംവിഡി

ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നിര്‍ദേശങ്ങള്‍. പ്രധാന നിര്‍ദേശം ബ്ലോക്കില്‍ നിര്‍ബന്ധമായും ക്യൂ പാലിക്കണമെന്നതാണ്. പരമാവധി പബ്ലിക് ട്രാന്‍സ്പോര്‍ട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എതിരെ വരുന്ന വാഹനങ്ങള്‍ക്കും റോഡ് മുറിച്ചു കടക്കാന്‍ ആരെങ്കിലും ഉണ്ടെങ്കിലും അവര്‍ക്ക് വഴി നല്‍കണം. പീക്ക് ടൈമില്‍ ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്കുള്ള യാത്ര മാറ്റി വയ്ക്കുക.