Short Vartha - Malayalam News

ഓണത്തിന് വിറ്റത് 818.21 കോടിയുടെ മദ്യം

ഓണ സീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം 818.21 കോടിയുടെ മദ്യമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 809.25 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 9 കോടിയുടെ വര്‍ധനയാണ് മദ്യവില്‍പ്പനയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്.