Short Vartha - Malayalam News

ഓണം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന കർശനമാക്കി

ഓണം വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ വിൽപന, വിതരണം, നിർമാണം, സംഭരണം എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തും. ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. പായ്ക്കറ്റുകളില്‍ നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ലേബല്‍ വിവരങ്ങളും പരിശോധിക്കും. വീഴ്ചകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരിശോധനകൾ നടത്തുന്നതിനായി 45 പ്രത്യേക സ്‌ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളത്.