Short Vartha - Malayalam News

ഇന്ന് ഒന്നാം ഓണം; മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

ഇന്ന് ഉത്രാടം, തിരുവോണത്തെ വരവേല്‍ക്കാനാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ന് മലയാളികള്‍. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാലാണ് ഇപ്രകാരം പറയുന്നത്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നതും ഉത്രാടദിനത്തിലാണ്‌.