Short Vartha - Malayalam News

ബെവ്‌കോ ജീവനക്കാര്‍ക്ക് 95,000 രൂപ ബോണസ്

സംസ്ഥാനത്തെ ഉയര്‍ന്ന ബോണസ് നിരക്കാണ് ബെവ്‌കോ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നല്‍കണം എന്നായിരുന്നു ശുപാര്‍ശ. എക്‌സൈസ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്. ഔട്ട്ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്.