Short Vartha - Malayalam News

60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കും

55,506 പട്ടികവര്‍ഗ്ഗക്കാര്‍ക്കാണ് തുക നല്‍കുക. ഇതിനായി 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ITIകള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്.