Short Vartha - Malayalam News

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട 13ന് തുറക്കും

13ന് വൈകിട്ട് അഞ്ച് മണിക്ക് മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഉത്രാട നാളില്‍ മേല്‍ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പൊലീസിന്റേയും വകയായി ശബരിമലയില്‍ ഓണ സദ്യയുണ്ടാകും. കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുക.