Short Vartha - Malayalam News

ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

ഓണാഘോഷത്തോടെ സംസ്ഥാനത്തെ സ്‌കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാൽ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടക്കും. അതേസമയം, വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചിരിക്കുകയാണ്.