Short Vartha - Malayalam News

മലയാളിക്ക് ഇന്ന് പൊന്നോണം

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പ്രതീകമായി മറ്റൊരു തിരുവോണം കൂടി വരവായി. പഞ്ഞമാസമായ കര്‍ക്കടകം കഴിഞ്ഞുളള പൊന്നിന്‍ ചിങ്ങത്തില്‍ അത്തം പത്തിനാണ് തിരുവോണം ആഘോഷിക്കുന്നത്. പൂക്കളവും ഓണസദ്യയും ഓണക്കോടിയുമൊക്കെയായി തിരുവോണം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് ലോകമെമ്പാടുമുളള മലയാളികള്‍. വീട്ടുകാരും കൂട്ടുകാരുമൊക്കെയായി കൂട്ടായ്മയുടെ സന്ദേശം കൂടി പങ്ക് വെച്ചാണ് ഓരോ ഓണക്കാലവും കടന്ന് പോകുന്നത്.