Short Vartha - Malayalam News

ഇന്ത്യന്‍ റെയില്‍വെ പൂജ, ദീപാവലി സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഉത്സവകാല സീസണുകളിൽ ട്രയിനിലെ തിരക്ക് പ്രമാണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തും. ഈ മാസം 20നും ഡിസംബര്‍ രണ്ടിനും ഇടയില്‍ കൊച്ചുവേളി - ഹസ്രത്ത് നിസാമുദീന്‍ റൂട്ടില്‍ ഇത്തരത്തിലെ ആദ്യ ട്രെയിൻ സര്‍വീസ് നടത്തും. പ്രതിവാര സ്പെഷ്യലായിട്ടാകും സർവീസ്. കൊച്ചുവേളി - നിസാമുദീന്‍ സർവീസ് സെപ്റ്റംബർ 20, 27, ഒക്ടോബർ 4, 11, 18, 25, നവംബർ 1, 8, 15, 22, 29 തീയതികളിലാണ്.