Short Vartha - Malayalam News

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്നു ഇവര്‍. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന ട്രെയിന്‍ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.