Short Vartha - Malayalam News

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. റെയിൽ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ഇന്ന് രാവിലെ 6:15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി - കോർബ എക്സ്പ്രസ്, രാവിലെ 8:15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ബിലാസ്പൂർ - എറണാകുളം എക്സ്പ്രസ്, സെപ്റ്റംബ‍ർ നാലാം തീയതി രാവിലെ 8:30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം - ബിലാസ്പൂർ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.