Short Vartha - Malayalam News

സിക്കീമില്‍ വാഹനാപകടത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

സിക്കീമില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് നാല് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സിക്കീമിലെ റെനോക്ക് റോംഗ്ലി സംസ്ഥാന പാതയില്‍ ദലോപ്ചന്ദ് ദാരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. പശ്ചിമ ബംഗാളിലെ പെഡോംഗില്‍ നിന്ന് സിക്കീമിലെ പാക്യോങ് ജില്ലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ബംഗാളിലെ ബിനാഗുരിയിലെ എന്റൗട്ട് മിഷന്‍ കമാന്‍ഡ് യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.