Short Vartha - Malayalam News

അര്‍ജുനായി തിരച്ചില്‍ ആറാം ദിവസം; സൈന്യം ഇന്നെത്തും

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി 11 മണിയോടെ സൈന്യമെത്തുമെന്നാണ് വിവരം. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടിയതോടെ ബെലഗാവി ക്യാമ്പില്‍ നിന്നുള്ള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും ഇന്ന് ഷിരൂരിലെത്തുക. തിരച്ചിലിനായി ISROയുടെ സഹായവും തേടിയിട്ടുണ്ട്.