Short Vartha - Malayalam News

സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. നടന്മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എംജി റോഡില്‍ വെച്ചു പുലര്‍ച്ചെ 1.45നായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാര്‍ ബൈക്കുകളിലും തട്ടി. ബൈക്കുകള്‍ക്കും കേടുപാടുണ്ട്.