Short Vartha - Malayalam News

പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട് ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ പശു ഫാമിലെ ജലസംഭരണി തകര്‍ന്നാണ് അമ്മയും കുഞ്ഞും മരിച്ചത്. ഫാമിലെ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30), മകന്‍ സാമി റാം(2) എന്നിവരാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവും ഫാമിലെ തൊഴിലാളിയാണ്. പശുഫാമില്‍ താല്‍ക്കാലികമായി നിര്‍മിച്ച ടാങ്കാണ് പൊട്ടിയത്. അമ്മയും കുഞ്ഞും ഒരു മണിക്കൂറോളം വെള്ളത്തില്‍ അകപ്പെട്ടു കിടന്നു. ഫാമിലുണ്ടായിരുന്നവര്‍ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അപകടം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.