Short Vartha - Malayalam News

മലപ്പുറത്ത് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍

മലപ്പുറം എടരിക്കോട് പെരുമണ്ണ കുന്നായ നൗഫലിന്റെ മകള്‍ ഒരു വയസുകാരി ഹൈറ മറിയത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു പുറത്തെ ശുചിമുറിയിലെ ബക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.