Short Vartha - Malayalam News

കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യക്കാര്‍ മരിച്ചു, 2 മലയാളികള്‍ക്ക് ഗുരുതര പരിക്ക്

കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടു മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ കുവൈത്തിലെ സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന തൊഴിലാളികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.